Home Politics കര്‍ണാടക തെരഞ്ഞെടുപ്പ്: വികസനത്തിൽ ഊന്നിയ പ്രകടനപത്രികയുമായി കോൺഗ്രസ്

കര്‍ണാടക തെരഞ്ഞെടുപ്പ്: വികസനത്തിൽ ഊന്നിയ പ്രകടനപത്രികയുമായി കോൺഗ്രസ്

48
0
SHARE

www.newskasaragod.com

കർണാടക നിയമ സഭാ തെരഞ്ഞെടുപ്പിന് വികസനത്തിൽ ഊന്നിയ പ്രകടനപത്രികയുമായി കോൺഗ്രസ്. പ്രകടന പത്രിക ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കി.  കർണാടകയിലെ മുഴുവൻ ജനതയെയും പ്രതിനിധീകരിക്കുന്നതാണ് പ്രകടന പത്രികയെന്ന് രാഹുൽഗാന്ധി പറഞ്ഞു.

കാർഷിക, വിദ്യാഭ്യാസ വ്യവസായ വികസനം ലക്ഷ്യമിടുന്നതാണ് കോൺഗ്രസിന്റെ പ്രകടനപത്രിക. ഐ.ടി അധിഷ്ടിത വ്യവസായങ്ങൾ പ്രോത്സാനിപ്പിക്കും. കാർഷിക മേഖലയിലും നിരവധി പദ്ധതികൾ പ്രകടന പത്രികയിലുണ്ട്. വിദ്യാഭ്യാസ മേഖലയുടെ വികസനവും ഭാഷയുടെ പരിപോഷണവും പ്രകടനപത്രിക പരാമർശിക്കുന്നു.

കേവല വാഗ്ദാനങ്ങൾ നൽകുന്ന പ്രകടന പ്രതിക കോൺഗ്രസ് പുറത്തിറക്കാറില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പ്രകടന പത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ പത്രിക ജനങ്ങളില്‍നിന്ന് സമാഹരിച്ച നിര്‍ദേശങ്ങളാണ് പ്രകടനപത്രികയിലുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

പ്രകടന പത്രികയുടെ ആദ്യ കോപ്പി മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദ്ദന പൂക്കാരിക്ക് രാഹുല്‍ ഗാന്ധി കൈമാറി. മുഖ്യമന്ത്രി സിദ്ദ രാമയ്യാ, കെ.പി.സി.സി.പ്രസിഡന്റ് ഡോ. പരമേശ്വര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here