Home Kasaragod കാസറഗോടിന്റെ പ്രിയ നേതാവ് വിടവാങ്ങി

കാസറഗോടിന്റെ പ്രിയ നേതാവ് വിടവാങ്ങി

60
0
SHARE

കാസർകോട്:  മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെ ർക്കളത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടു കൂടിയാണ്.
1942 ൽ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആയിഷുമ്മയുടെ മകനായി ജനനം.യൂത്ത് ലീഗിലെ ഇടപെടലിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് യൂത്ത് ലീഗ് സെക്രട്ടറിയും കണ്ണൂർ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായും സ്ഥാനം വഹിച്ചു.
1987ൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ആദ്യമായി നിയമസഭയിൽ എത്തി,പിന്നീട് തുടർച്ചയായി ഇതേ മണ്ഡലത്തിൽ നിന്ന് തന്നെ 1991,1996, 2001 വർഷങ്ങളിലും നിയമസഭയിലെത്തി,
2001 ൽ എ.കെ ആന്റണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി, തുടർന്ന് ഉമ്മൻ ചാണ്ടിമന്ത്രി സഭയിൽ ന്യൂന പക്ഷ പിന്നോക്ക ക്ഷേമ വകുപ്പ് പ്രസിഡണ്ടുമായി . മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു

ഇന്ന് രാവിലെ അന്തരിച്ച മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്ദുല്ലയുടെ മൃതദേഹം ഇന്ന് വൈകിട്ട് ആറു മണിക്ക് ചെർക്കളം വലിയ മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ(കണ്ടത്തിൽ പള്ളി) ഖബറടക്കും.മരണവാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് ചെർക്കളം അബ്ദുല്ലയുടെ വസതിയിൽ തടിച്ചുകൂടിയിരിക്കുന്നത്.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ,കെപിഎ മജീദ്,പികെ കുഞ്ഞാലികുട്ടി അടക്കമുള്ള നേതാക്കൾ മരണവിവരമറിഞ്ഞ് കാസർഗോഡേക്ക് തിരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here