Home Sports റൊണാള്‍ഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരികക്ഷമത; വൈദ്യപരിശോധനാഫലം പുറത്ത്

റൊണാള്‍ഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരികക്ഷമത; വൈദ്യപരിശോധനാഫലം പുറത്ത്

47
0
SHARE

മിലാന്‍: മുപ്പത്തിമൂന്നുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന സംശയങ്ങളെല്ലാം ഇനി ധൈര്യപൂര്‍വം മാറ്റിവെക്കാം. കാരണം റൊണാള്‍ഡോ ശരീരം കൊണ്ട് ഇപ്പോഴും ഇരുപതുകാരന്‍ തന്നെയാണ്. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ റൊണാള്‍ഡോയുടെ വൈദ്യപരിശോധനാഫലം പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. യുവന്റസിലേക്ക് മാറുന്നതിന്റെ ഭാഗമായി ടൂറിനിലെ യുവന്റസ് മെഡിക്കലില്‍ ആണ് റൊണാള്‍ഡോയുടെ വൈദ്യപരിശോധന നടത്തിയത്.മിലാന്‍: മുപ്പത്തിമൂന്നുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന സംശയങ്ങളെല്ലാം ഇനി ധൈര്യപൂര്‍വം മാറ്റിവെക്കാം. കാരണം റൊണാള്‍ഡോ ശരീരം കൊണ്ട് ഇപ്പോഴും ഇരുപതുകാരന്‍ തന്നെയാണ്. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ റൊണാള്‍ഡോയുടെ വൈദ്യപരിശോധനാഫലം പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. യുവന്റസിലേക്ക് മാറുന്നതിന്റെ ഭാഗമായി ടൂറിനിലെ യുവന്റസ് മെഡിക്കലില്‍ ആണ് റൊണാള്‍ഡോയുടെ വൈദ്യപരിശോധന നടത്തിയത്.
റൊണാള്‍ഡോയുടെ കായികക്ഷമത ഇതേപ്രായത്തിലുള്ള മറ്റേതൊരു കായികതാരത്തെയും അസൂയപ്പെടുത്തുത്തന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഇരുപതുകാരന്റെ ശരീരത്തിന് താങ്ങാവുന്ന സമ്മര്‍ദ്ദം ഇപ്പോഴും റൊണാള്‍ഡോക്ക് താങ്ങാനാവും. റൊണാള്‍ഡോയുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, പേശികളുടെ വലിപ്പം, വേഗം എന്നിവ കണക്കിലെടുത്താണ് ഈ നിഗമനത്തിലെത്തിയത്.
റൊണാള്‍ഡോയുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഏഴ് ശതമാനം മാത്രമാണണ്. ഇതേപ്രായത്തിലുള്ള മറ്റ് പ്രഫഷണല്‍ കളിക്കാരുടേതിനേക്കാള്‍ മൂന്ന് ശതമാനം കുറവ്. മാംസപേശികളുടെ വലിപ്പമാകട്ടെ മറ്റ് 50 ശതമാനവും. ഇത് ഇതേപ്രായത്തിലുള്ള മറ്റ് താരങ്ങളുടേതിനേക്കാള്‍ നാലുശതമാനം കൂടുതലാണ്.
റഷ്യയില്‍ നടന്ന ലോകകപ്പില്‍ 33.98 കിലോമീറ്ററായിരുന്നു റൊണാള്‍ഡോയുടെ ശരാശരി വേഗം. ലോകകപ്പില്‍ കളിച്ച മറ്റേതൊരു താരത്തേക്കാളും ഉയര്‍ന്നവേഗമാണിത്.രണ്ടാഴ്ച മുമ്പാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറിയത്. 800 കോടി രൂപയ്ക്കാണ് റൊണാള്‍ഡോയുടെ കൂറുമാറ്റം. ഈ മികവ് വരുംവര്‍ഷങ്ങളിലും നിലനിര്‍ത്താനായാല്‍ ഖത്തര്‍ ലോകകപ്പിലും പോര്‍ച്ചുഗലിനെ നയിക്കാന്‍ റൊണാള്‍ഡോ ഉണ്ടാകുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here