Home Uncategorized തൃശൂരിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടികേന്ദ്രം കണ്ടെത്തി

തൃശൂരിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടികേന്ദ്രം കണ്ടെത്തി

128
0
SHARE

തൃശൂര്‍: ബിജെപി യുവനേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. തൃശൂര്‍ മതിലകത്താണ് സംഭവം. ഒബിസി മോര്‍ച്ച കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി രാകേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നാണ് നോട്ടടിക്കാനുള്ള മെഷീനുള്‍പ്പെടെ പൊലീസ് പിടിച്ചത്. ഇത…

രാകേഷും അനിയന്‍ രാജേഷും ചേര്‍ന്നാണ് ഈ സംവിധാനം നടത്തിവന്നിരുന്നത് എന്നാണ് വിവരം. ഇവരിരുവരും യുവമോര്‍ച്ചാ ശ്രീനാരയണപുരം കിഴക്കന്‍മേഖലാ ഭാരവാഹികളാണെന്നാണ് വിവരം. രാജേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രാകേഷ് നിലവില്‍ ഒളിവിലാണ്. രാജേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രാകേഷ് നിലവില്‍ ഒളിവിലാണ്. വീട്ടിനകത്താണ് നോട്ട് അച്ചടിക്കാനുള്ള മെഷീനുകള്‍ സൂക്ഷിച്ചിരുന്നത്നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടില്‍ 2000, 500, 100, 50, 20 രൂപയുടെ നോട്ടുകളുമുണ്ട്.ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായാണ് റെയ്ഡ് നടന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here