Home Kerala ഇ. ശ്രീധരനും പ്രതിപക്ഷ നേതാവും മെട്രൊ ഉദ്ഘാടന വേദിയില്‍

ഇ. ശ്രീധരനും പ്രതിപക്ഷ നേതാവും മെട്രൊ ഉദ്ഘാടന വേദിയില്‍

125
0
SHARE

കൊച്ചി: കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്. കൊച്ചി മെട്രൊ ഉദ്ഘാടനവേദിയില്‍ ഡിഎംആസി ഉപദേഷ്ടാവ് ഇ. ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇ. ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എംഎല്‍എയേയും വേദിയില്‍ നിന്നും ഒഴിവാക്കിയ നടപടി വിവാദമായതിനെ തുടര്‍ന്ന് ശ്രീധരനേയും പ്രതിപക്ഷ നേതാവ് ചെന്നിത്തലയേയും സ്ഥലം എംഎല്‍എ പി.ടി. തോമസിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് മെട്രൊമാനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ പി.ടി. തോമസ് എംഎല്‍എയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ഇ. ശ്രീധരനും പ്രതിപക്ഷ നേതാവിനും വേദിയില്‍ ഇടം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here