Home Tech അ​വി​ശ്വ​സ​നീ​യം ഈ ​സ്മാ​ർ​ട്ട്ഫോ​ൺ

അ​വി​ശ്വ​സ​നീ​യം ഈ ​സ്മാ​ർ​ട്ട്ഫോ​ൺ

230
0
SHARE

ആ​ന്‍ഡ്രോ​യി​ന്‍റെ പി​താ​വ് ആ​ന്‍ഡി റൂ​ബി​ന്‍ ഒ​രു അ​ത്യു​ഗ്ര​ന്‍ ഫോ​ണു​മാ​യി തി​രി​കെ വ​ന്നി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​മാ​യ ആ​ന്‍ഡ്രോ​യ്ഡി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​ണ് ആ​ൻ​ഡ്രൂ ഇ. ​ആ​ൻ​ഡി റൂ​ബി​ന്‍. ആ​ന്‍ഡ്രോ​യ്ഡ് ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​ന്‍ കൂ​ടി​യാ​ണ് റൂ​ബി​ന്‍. 2005ല്‍ ​ഗൂ​ഗി​ള്‍ ആ​ന്‍ഡ്രോ​യ്ഡ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ റൂ​ബി​ന്‍ ഗൂ​ഗി​ളി​ന്‍റെ മൊ​ബൈ​ല്‍ ഡി​ജി​റ്റ​ല്‍ ക​ണ്ട​ന്‍റ് വി​ഭാ​ഗം സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. 2014 ഒ​ക്റ്റോ​ബ​റി​ല്‍ ഗൂ​ഗി​ളി​ല്‍ നി​ന്ന് വി​ട്ട​ശേ​ഷം എ​സെ​ന്‍ഷ്യ​ല്‍ പ്രോ​ഡ​ക്റ്റ​സ് എ​ന്ന ക​മ്പ​നി തു​ട​ങ്ങു​ന്ന​ത്.
എ​സെ​ന്‍ഷ്യ​ല്‍ ഫോ​ണ്‍ എ​ന്നാ​ണ് റൂ​ബി​ന് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ഫോ​ണി​ന്‍റെ പേ​ര്. ഫോ​ണി​നെ ‘അ​വി​ശ്വ​സ​നീ​യം’ എ​ന്നാ​ണ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തു പെ​ട്ടെ​ന്നു കാ​ല​ഹ​ര​ണ​പ്പെ​ടാ​ത്ത ഫോ​ണാ​ണ് എ​ന്നാ​ണ് എ​സെ​ന്‍ഷ​ലി​ന്‍റെ ഉ​ട​മ​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 360 ഡി​ഗ്രി ക്യാ​മ​റ​യും എ​ഡ്ജ് ടു ​എ​ഡ്ജ് ഡി​സ്‌​പ്ലേ​യും ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്.
മി​ക​ച്ച ഡി​സൈ​നും ടൈ​റ്റാ​നി​യം കൊ​ണ്ടു​ള്ള നി​ര്‍മാ​ണ​വും എ​സെ​ന്‍ഷ്യ​ലി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. ചെ​റി​യ വീ​ഴ്ച​ക​ളി​ലും ഈ ​ഫോ​ണി​നു പ​രു​ക്കേ​ല്‍ക്കി​ല്ല. അ​തു​കൊ​ണ്ടു എ​സെ​ന്‍ഷ​ലി​ന്‍ ഫോ​ണി​ന് കെ​യ്സു​ക​ള്‍ ആ​വ​ശ്യ​മി​ല്ല. ഫോ​ണി​ല്‍ കാ​ന്തി​ക ക​ണ​ക്റ്റ​റു​ക​ള്‍ ഉ​ണ്ട്. ആ​ക്സ​സ​റി​ക​ള്‍ ക​ണ​ക്റ്റ​റു​ക​ളി​ലേ​ക്ക് സു​ഗ​മ​മാ​യി പി​ടി​പ്പി​ക്കാം. ഡേ​റ്റ വ​യ​ര്‍ലെ​സാ​യി കൈ​മാ​റാ​മെ​ന്ന​ത് ഒ​രു​ത​രം കോ​ഡു​ക​ളു​ടെ​യും ശ​ല്യം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു. എ​ക്സാ​പാ​ന്‍ഡ​ബി​ലി​റ്റി​യി​ല്‍ ഫോ​ണ്‍ നി​ര​വ​ധി പു​തി​യ സാ​ധ്യ​ത​ക​ള്‍ കൊ​ണ്ടു​വ​രു​ന്നു. ഫോ​ണി​ന്‍റെ മു​ന്‍വ​ശം ഷ​വോ​മി എം​ഐ മി​ക്‌​സി​നോ​ട് സാ​മ്യ​മു​ണ്ട്. ആ​പ്പി​ളും സാം​സ​ങ്ങും അ​ട​ക്കി വാ​ഴു​ന്ന വി​പ​ണി​യി​ലേ​ക്കാ​ണ് എ​സെ​ന്‍ഷ​ല്‍ എ​ത്തു​ന്ന​ത്.

ക്യാ​മ​റ
ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ 360 ഡി​ഗ്രി ക്യാ​മ​റ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യാ​ണ് എ​സ​ന്‍ഷ്യ​ല്‍ ഫോ​ണ്‍ ക്യാ​മ​റ എ​ത്തു​ന്ന​ത്. ഫോ​ണി​ന്‍റെ പു​റ​കി​ല്‍ ഡോ​ക്ക് ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് 360 ഡി​ഗ്രി ക്യാ​മ​റ​യു​ടെ നി​ര്‍മാ​ണം. പി​ന്നി​ല്‍ 13 മെ​ഗാ​പി​ക്‌​സ​ല്‍ ഡ്യു​വ​ല്‍ ക്യാ​മ​റ​യും എ​ട്ട് മെ​ഗാ​പി​ക്‌​സ​ല്‍ ഫ്ര​ണ്ട് ക്യാ​മ​റ​യും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് എ​സെ​ന്‍ഷ്യ​ല്‍ ഫോ​ണി​ന്‍റെ ക്യാ​മ​റ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ്. എ​ഫ്/1.85 ലെ​ന്‍സു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​യ്സ് ഡി​റ്റെ​ക്റ്റ്, കോ​ണ്‍ട്രാ​സ്റ്റ് ഡി​റ്റെ​ക്റ്റ്, ഇ​ന്‍ഫ്ര​റെ​ഡ്, ലെ​യ്സ​ര്‍ അ​സി​സ്റ്റ് ഫോ​ക്ക​സ് തു​ട​ങ്ങി​യ​വ ഫോ​ക്ക​സി​ങ് കൃ​ത്യ​ത ഉ​റ​പ്പാ​ക്കും.

ഡി​സ്‌​പ്ലേ
5.71 ഇ​ഞ്ച് ക്യു​എ​ച്ച് ഡി​സ്‌​പ്ലേ
എ​ഡ്ജ് ടു ​എ​ഡ്ജ് ഡി​സ്‌​പ്ലേ
കോ​ര്‍ണി​ങ് ഗോ​റി​ല്ല ഗ്ലാ​സ് 5 സം​ര​ക്ഷ​ണം.

ബാ​റ്റ​റി/​ക​ണ​ക്റ്റി​വി​റ്റി
3040 എം​എ​എ​ച്ച് ഫോ​ണി​ന്‍റെ ബാ​റ്റ​റി. ഫാ​സ്റ്റ് ചാ​ര്‍ജി​ങ് സാ​ധ്യ​മാ​ണ്. ഡോ​ക്കി​ങ് സ്റ്റേ​ഷ​നു​മാ​യി വ​ച്ചാ​ല്‍ മ​തി, മാ​ഗ്‌​ന​റ്റി​ക് ക​ണ​ക്റ്റ​റി​ലൂ​ടെ വേ​ഗം ചാ​ര്‍ജി​ങ് ന​ട​ക്കും. യു​എ​സ്ബി ടൈ​പ്- സി, ​നാ​ലു മൈ​ക്രോ​ഫോ​ണു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ ക​ണ​ക്റ്റി​വി​റ്റി ഫീ​ച്ച​റു​ക​ളും എ​സെ​ന്‍ഷ്യ​ലി​നു​ണ്ട്.

പ്രോ​സ​സ​ര്‍
64 ബി​റ്റ് സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 835 ഒ​ക്റ്റാ-​കോ​ര്‍ (2.45 ഗി​ഗാ​ഹെ​ര്‍ട്‌​സ് ക്വാ​ഡ് + 1.9 ഗി​ഗാ​ഹെ​ര്‍റ്റ്‌​സ് ക്വാ​ഡ്) ആ​ണ് പ്രൊ​സ​സ​ര്‍. ആ​ന്‍ഡ്രോ​യി​ഡ് നൗ​ഗ​ടാ​ണ് ഓ​പ്പോ​റേ​റ്റി​ങ് സി​സ്റ്റാം. പു​തി​യ വേ​ര്‍ഷ​നു​ക​ളി​ലേ​ക്ക് പെ​ട്ടെ​ന്ന് അ​പ്‌​ഡേ​ഷ​ന്‍ ല​ഭി​ക്കും.

മെ​മ്മ​റി
4 ജി​ബി റാം. 128 ​ജി​ബി ഇ​ന്‍റേ​ണ​ൽ സ്‌​റ്റോ​റേ​ജ്.

വി​ല
699 ഡോ​ള​റാ​ണ് ഫോ​ണി​ന്‍റെ വി​ല. 360 ഡി​ഗ്രി ക്യാ​മ​റ വേ​ണ​മെ​ങ്കി​ല്‍ 749 ഡോ​ള​റാ​കും. അ​മെ​രി​ക്ക​യി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ പ്രീ ​ഓ​ര്‍ഡ​ര്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്

LEAVE A REPLY

Please enter your comment!
Please enter your name here