Home Tech അയച്ചുകഴിഞ്ഞ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍

അയച്ചുകഴിഞ്ഞ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍

147
0
SHARE

ന്യൂയോര്‍ക്ക്: വാട്ട്സാപ്പ് ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യത്തിന് ഉടന്‍ പരിഹാരമാകും. വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള ‘റീകോള്‍’ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നുവെന്നാണ് സാങ്കേതിക ലോകത്തെ പുതിയ വാര്‍ത്ത. അയച്ചുകഴിഞ്ഞ ടെക്സ്റ്റ്, വീഡിയോ, ഇമേജ് സന്ദേശങ്ങളെല്ലാം ഇതുവഴി പിന്‍വലിക്കാനാവും.
എന്നാല്‍ സന്ദേശം അയച്ച് അഞ്ച് മിനിറ്റിനുള്ളില്‍ അത് റീക്കോള്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം മെസ്സേജ് അവിടെ തന്നെ തുടരും. വാട്ട്സആപ്പിന്റെ 2.17.30ാം പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ആപ്പ്സ്റ്റോറില്‍ അടുത്തിടെയാണ് വാട്സാപ്പിന്റെ 2.17.30ാം പതിപ്പ് പുറത്തിറങ്ങിയത്.
റീകാള്‍ ഫീച്ചര്‍ പുതിയ പതിപ്പില്‍ ‘ഹിഡന്‍’ ചെയ്തിരിക്കുകയാണെന്നും, സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വാട്ട്സ്ആപ്പ് അധികൃതര്‍ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here